മൈസൂര്‍ രാ‍ജാവിന്റെ രഥം ലണ്ടനില്‍ ലേലത്തിന്

ലണ്ടന്‍| Venkateswara Rao Immade Setti|
PRO
മൈസൂര്‍ രാജാവിന്റ ചരിത്രസ്മരണകളുണര്‍ത്തുന്ന 200 വര്‍ഷം പഴക്കമുള്ള രഥം ലണ്ടനില്‍ ലേലം ചെയ്യാനൊരുങ്ങുന്നു. 80 ലക്ഷം രൂപയാണ് അടിസ്ഥാന ലേലതുക നിശ്ചയിച്ചിരിക്കുന്നത്.

ഒലിവ്ഗ്രീന്‍ കളറിലുള്ള അമൂല്യമായ രഥത്തില്‍ വിലയേറിയ ആഡംബരവസ്തുക്കള്‍ പതിച്ചിട്ടുണ്ട്. അമൂല്യമായ വസ്തുക്കളുപയോഗിച്ചാണ് രഥത്തിന്റെ ക്യാബിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി ഷട്ടര്‍ സംവിധാനമുള്ള ജനലുകളുമുണ്ട്.

ക്യാബിന് വെളിയിലും രണ്ട്സീറ്റുകള്‍ പരിചാരകര്‍ക്കായി നിര്‍മ്മിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :