റസാഖിന് ഒരു ലക്ഷം രൂപ പിഴ

ലാഹോര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
പാക് ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസിനെതിരെ വിമര്‍ശം ഉന്നയിച്ചതിന് പാക് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖിന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഒരു ലക്ഷം രൂപ പിഴയിട്ടു.

ലോക ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിനു ശേഷമാണ് ക്രിക്കറ്റ് ബോര്‍ഡ് റസാഖിന് പിഴയിട്ടത്.വിശദീകരണം ആവശ്യപ്പെട്ട് റസാഖിന് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം ഷോകോസ് നോട്ടീസ് അയച്ചിരുന്നു. റസാഖ് മാപ്പുപറഞ്ഞെങ്കിലും ബോര്‍ഡ് പിഴയിടുകയായിരുന്നു.

ഒരു മത്സരത്തില്‍ മാത്രമാണ് തന്നെ കളിക്കാന്‍ ഇറക്കിയതെന്നും സെമിഫൈനലില്‍ തന്നെ കളിപ്പിക്കാതിരുന്നത് ക്യാപ്റ്റന്‍ ഹഫീസിന്‍െറ തീരുമാനപ്രകാരം മാത്രമാണെന്നും. ടീം മാനേജ്മെന്‍റിന്റെ തീരുമാനമല്ലെന്നും ഹഫീസിനു മാത്രമാണ് തന്നെ കളിപ്പിക്കരുതെന്നുള്ളതെന്നും ലാഹോറില്‍ റസാഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതാണ് ബോര്‍ഡിനെ ചൊടിപ്പിച്ചത്.

ക്യാപ്റ്റനുമായി ഒരു പ്രശ്നവുമില്ലെന്നും തെറ്റ് സമ്മതിക്കുന്നതായും റസാഖ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ മാപ്പ് ചോദിച്ചതായും പി സി ബി വക്താവ് നദീം സര്‍വാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :