മലാല വധശ്രമം: താലിബാന്‍ വക്താവിനെ പിടികൂടിയാല്‍ 10 ലക്ഷം ഡോളര്‍

വാഷിംഗ്ടണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പാകിസ്ഥാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്സായിയെ (14) അക്രമിച്ച സംഭവത്തില്‍ തെഹ്‌രിക്- ഇ- താലിബാന്‍ വക്താവ് മുല്ല ഫസലുല്ലയെ പൊലീസ് തേടുന്നു. ആക്രമണത്തിന്റെ സൂത്രധാരന്‍ ഇയാള്‍ ആണെന്നാണ് കരുതപ്പെടുന്നത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാക് ഭരണകൂടം 10 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ആണ് ഇക്കാര്യം അറിയിച്ചത്.

താലിബാന്റെ ശക്തികേന്ദ്രമായിരുന്ന സ്വാത്ത് നിയന്ത്രിച്ചിരുന്നത് ഫസലുല്ല ആയിരുന്നു. മലാലയെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഫസലുല്ലയുടെ സഹോദരങ്ങളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

മലാലയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം യു കെയിലേക്ക് കൊണ്ടുപോയിരുന്നു. അതേസമയം മലാലയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :