71 ലക്ഷം ഖുര്‍ഷിദിന് നിസാര തുക; 71 കോടി അല്ലല്ലോ?- ബേണി പ്രസാദ്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
PTI
അഴിമതിയാരോപണം നേരിടുന്ന കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബേണി പ്രസാദ് വര്‍മ വിവാദത്തിലായി.

“ഒരു കേന്ദ്രമന്ത്രിയെ സംബന്ധിച്ചിടത്തോളം 71 ലക്ഷം നിസാരതുകയാണ്. ഖുര്‍ഷിദിനെ പോലൊരാള്‍ 71 ലക്ഷത്തിന് വേണ്ടി അഴിമതി നടത്തില്ല. 71 കോടി ആണെങ്കില്‍ ഗൌരമായി എടുക്കാമായിരുന്നു. 71 ലക്ഷം എന്ന തുകയുടെ പേരില്‍ ഒരു മന്ത്രി രാജിവയ്ക്കേണ്ടതില്ല- എന്നാണ് ബേണി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞത്.

അരവിന്ദ് കെജ്‌രിവാള്‍ ‘രാവും പകലും കുരയ്ക്കരുത്’ എന്നും ബേണി പ്രസാദ് പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ അത് ബേണി പ്രസാദിന്റെ അഭിപ്രായം മാത്രമാണ് എന്ന് പറഞ്ഞ് കോണ്‍ഗ്രസ് തടി തപ്പുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :