2 ലക്ഷം ഒഴിവുകള്‍: 6 മാസത്തിനകം 60,000 ഒഴിവുകള്‍ നികത്തുമെന്ന് റെയില്‍വേ

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
റെയില്‍വേയില്‍ ഉടന്‍ നികത്തേണ്ട രണ്ട് ലക്ഷത്തിലധികം ഒഴിവുകളില്‍ 60,000 ഒഴിവുകള്‍ ആറ് മാസത്തിനകം നികത്തുമെന്ന് റെയില്‍വേ. ആറു മാസം മുമ്പ്‌ റെയില്‍വേയില്‍ നികത്തേണ്ട ഒഴിവുകളുടെ എണ്ണം രണ്ടര ലക്ഷത്തിലധികം ആയിരുന്നു. എന്നാല്‍ ഇപ്പോഴത്‌ 2.1 ലക്ഷമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകളില്‍ 90,000 ത്തോളം ഒഴിവുകള്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്. ലോക്കോ റണ്ണിംഗ്‌ സ്റ്റാഫ്‌, ഡ്രൈവര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, ഗാര്‍ഡ്‌, ടെക്നോളജി സൂപ്പര്‍വൈസര്‍, സിഗ്നല്‍ ഇന്‍സ്പെക്ടര്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗത്തിലാണ്‌ ഒഴിവുകള്‍ കൂടുതലായുള്ളത്.

ഇതിന് പുറമെ റെയില്‍വേയുടെ വര്‍ക്‍ഷോപ്പ്, വാണിജ്യ വിഭാഗം, പാരാ മെഡിക്കല്‍, ഓഫീസ്‌ സ്റ്റാഫ്‌ തുടങ്ങിയ വിഭാഗങ്ങളിലും നിരവധി ഒഴിവുകളാണ്‌ നികത്താനുള്ളത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :