മെക്‌സിക്കോയിലെ വെറാക്രസിന്റെ തലസ്ഥാന നഗരമായ ജലാപയിലെ മേയര്‍ സ്ഥാനാര്‍ത്ഥി ഒരു പൂച്ചയാണ്. മൊറിസ് എന്നാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായ പൂച്ചയുടെ പേര്. പൂച്ചയുടെ ഇലക്ഷന്‍ ക്യാംപെയ്ന്‍ ടാഗ് ലൈന്‍ ഇങ്ങനെ: എലികള്‍ക്ക് വോട്ട് ചെയ്ത് മടുത്തോ? പൂച്ചക്ക് വോട്ട് ചെയ്യു.
നഗരത്തില്‍ നില നില്‍ക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരായുള്ള പ്രദേശ വാസികളുടെ പ്രതിഷേധത്തിന്റെ ഫലമായിരുന്നു മൊറീസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിത്വം. തമാശയ്ക്ക് തുടങ്ങിയ വ്യത്യസ്ത സമരം ഇപ്പോള്‍ കാര്യമായ ക്യാംപയിന്‍ ആയിരിക്കുകയാണ്. ജനങ്ങളെ പ്രതിനിധാനം ചെയ്യാത്ത രാഷ്ട്രീയക്കാരോടും രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുമുള്ള ജനങ്ങളുടെ നിലപാടാണ് മൊറീസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വെളിവാകുന്നതെന്ന് പൂച്ചയുടെ ഉടമസ്ഥനായ സെര്‍ഗിയോ ചമോറോ പറയുന്നു.
മൊറിസിന്റെ ഫെയ്‌സ്ബുക്ക് പേജിന് ഇപ്പോള്‍ 1,30000 ലൈക്കുകള്‍ ഉണ്ട്. വോട്ട് ഔദ്യോഗികമായി രേഖപ്പെടുത്തില്ലെങ്കിലും ബാലറ്റ് പേപ്പറില്‍ പൂച്ചയുടെ പേര് എഴുതുകയോ പൂച്ചയുടെ ചിത്രം വരയ്ക്കുകയോ ചെയ്യണം എന്നാണ് മൊറിസിനായി പ്രചരണം നടത്തുന്നവര്‍ ആവശ്യപ്പെടുന്നത്. മെക്‌സിക്കയുടെ പല ഭാഗത്തും ഇത്തരത്തില്‍ മൃഗങ്ങളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രതിഷേധം നടക്കുന്നുണ്ട്. കഴുതയും, നായയും, കോഴിയുമൊക്കെയാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥികള്‍.