സംഭവിച്ചാല്‍ ചരിത്രമാകുന്ന എന്നാല്‍ രസകരമായ ഒരു വാര്‍ത്തയാണ് പ്രചരിച്ചത്. ഇത്തവണത്തെ ഐ പി എല്ലില്‍ ഒരു പ്രശസ്തനായ അച്‌ഛനും മകനും കുടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതു കാണാനുള്ള അപൂര്‍വ ഭാഗ്യമുണ്ടാകുമെന്നാണ് സൂചന. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുമാണ് ഈ അപൂര്‍വ പിതാവും പുത്രനും.
പല പത്രങ്ങളും ഇത് ആഘോഷമാക്കി. എന്നാല്‍ ഡെയിലി ഭാസ്കര്‍ എന്ന പത്രത്തിന്റെ വെബ്സൈറ്റിലെ ഏപ്രില്‍ ഫൂള്‍ വാര്‍ത്തയായിരുന്നു ഇത്. 39 വയസുകാരനായ സച്ചിനും 13 വയസുകാരനായ മകനും ഐ പി എലില്‍ ഒരുമിക്കാന്‍ സാധ്യതയുണ്ടത്രെ.വന്‍ പ്രതികരണമാണ് ഈ വാര്‍ത്ത വിശ്വസിച്ചവരില്‍ നിന്നും ലഭിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് അര്‍ജുന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 14 സാധ്യതാ ടീമില്‍ ഇടം നേടിയിരുന്നു. ധീരുഭായ് അംബാനി സ്‌കൂളിലെ വിദ്യാര്‍ഥിയായ അര്‍ജുന്‍ ഇടംകൈയന്‍ ബാറ്റ്‌സ്‌മാനും മീഡിയം പേസ് ബൗളറുമാണ്.