എലിവേറ്റഡ് ഹൈവേ പണിയാമെന്നേറ്റ സ്ഥലത്ത് എലിവേറ്റഡ് ഹൈവേ നിര്‍മാണം നടത്താതെ, യാതൊരുവിധ പണികളും നടത്തരുതെന്ന കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി നിലനിര്‍ത്തി. പണി തുടരാനുള്ള ഇരിങ്ങാലക്കുട സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്തു.
സൗഹൃദ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡണ്ട് സംഗമേശ്വരന്‍ മാസ്റ്റര്‍ സെക്രട്ടറി മുഹമ്മദ് എന്നിവര്‍ നല്‍കിയ കേസില്‍ നേരത്തെ കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതി ബൈപ്പാ സ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എലിവേറ്റഡ് ഹൈവേയുടെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ അന്ന് കൊടുങ്ങല്ലൂര്‍ മുന്‍സിഫായിരുന്ന എജി സതീശ്കുമാര്‍ ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ ഇരിങ്ങാലക്കുട സബ് കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ച് മുന്‍സി ഫ് കോടതി ഉത്തരവ് ചെയ്യിക്കുകയും പണികള്‍ തുടര്‍ന്ന് നടത്തുകയും ചെയ്യുകയായിരുന്നു. ഏഴു ദിവസത്തോളം നിര്‍ത്തിവെച്ച പണികള്‍ എലിവേറ്റഡ് ഹൈവേ നിര്‍ദ്ദേശം ഇല്ലാതെതന്നെ തുടരുകയായിരുന്നു.