പൂച്ചാക്കല്‍ പാലത്തിന്റെ തൂണുകള്‍ തകര്‍ന്നു

പൂച്ചാക്കല്‍| WEBDUNIA|
PRO
PRO
പൂച്ചാക്കല്‍ പഴയപാലത്തിന്റെ തൂണുകള്‍ തകര്‍ന്നതിനാല്‍ പാലത്തിലൂടെയുള്ള യാത്ര അപകട ഭീഷണി ഉയര്‍ത്തുന്നു. പാലത്തിന്റെ അടിയിലുള്ള മൂന്നു തൂണുകളാണ്‌ ദ്രവിച്ച്‌ ഒടിഞ്ഞുവീഴാറായത്‌. കാലപ്പഴക്കം മൂലമാണ്‌ ഇതിന്റെ തൂണുകള്‍ ദ്രവിച്ചത്‌. ഈ പാലത്തിന്‌ പകരം പുതിയ പാലം വന്നിട്ടുണ്ടെങ്കിലും കാല്‍ നടയാത്രക്കാരും ഇരുചക്രവാഹനക്കാരും കൂടുതലും ഈ പാലത്തെയാണ്‌ ആശ്രയിക്കുന്നത്‌.

പാലത്തിന്റെ ബലക്ഷയത്തെ കുറിച്ചോ അപകടത്തെ ക്കുറിച്ചോ മനസിലാക്കാതെ ദിവസേന നൂറുകണക്കിന്‌ വാഹനങ്ങളും യാത്രക്കാരുമാണ്‌ ഈ അപകട കെണിയിലൂടെ സഞ്ചരിക്കുന്നത്‌. കാലപ്പഴക്കം മൂലം ഇതിലൂടെയുള്ള ഗതാഗതം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിരോധിച്ചിരുന്നെങ്കിലും ഒട്ടുമിക്ക വാഹനങ്ങളും ഇതിലൂടെ തന്നെയാണ്‌ കൂടുതലായി യാത്രചെയ്യുന്നത്‌.

തൈക്കാട്ടു ശേരി പാണാവള്ളി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം വര്‍ഷങ്ങളായി തകര്‍ന്ന്‌ കിടക്കാന്‍ കാരണം രണ്ട്‌ പഞ്ചായത്തുകളുടെയും അനാസ്ഥയാണ്‌. ഏകദേശം പത്ത്‌ വര്‍ഷം മുന്‍പാണ്‌ പാലത്തിന്‌ ബലക്ഷയമുണ്ടെന്ന വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്‌ സമീപം പാലം അപകടത്തില്‍ എന്ന ബോര്‍ഡ്‌ സ്ഥാപിച്ചത്‌. പാലം പുതുക്കി പണിയുന്നതിനു പകരം ഈ ബോര്‍ഡുകള്‍ മാറ്റിയാണ്‌ ഇതിലൂടെ യാത്ര തുടരുന്നത്‌


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :