ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ അന്തരിച്ചു

ധാക്ക| WEBDUNIA|
PRO
PRO
ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് സില്ലുര്‍ റഹ്മാന്‍ (84) അന്തരിച്ചു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അദ്ദേഹത്തെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

2009-ലാണ്‌ ഇദ്ദേഹം പ്രസിഡന്റ്‌ സ്ഥാനത്ത്‌ എത്തിയത്‌. പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന്‌ മുന്‍പ്‌ ഭരണകക്ഷിയായ അവാമി ലീഗ്‌ പാര്‍ട്ടിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ലമെന്റ്‌ സ്പീക്കര്‍ അബ്ദുള്‍ ഹമീദിനാവും പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.

പ്രസിഡന്റിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ഷേഖ്‌ ഹസീന അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപിതാവ് ഷെയ്ക്ക് മുജിബുര്‍ റഹ്‌മാന്റെ അടുത്ത അനുയായി ആയിരുന്നു സില്ലുര്‍ റഹ്മാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :