മലാലയ്ക്ക് പിന്നാലെ മറ്റൊരു പെണ്‍കുട്ടിയും താലിബാന്റെ നോട്ടപ്പുള്ളി

ഇസ്ലാമാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
PTI
താലിബാന്‍ ഭീകരര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ പാക് പെണ്‍കുട്ടി മലാല യൂസഫ്സായിക്ക് നേരെ വധശ്രമമുണ്ടായത് ലോകത്തെ ഞെട്ടിച്ചിരുന്നു. യു കെയിലെ ആശുപത്രിയില്‍ സുഖം‌പ്രാപിച്ച് വരികയാണ് മലാലയിപ്പോള്‍. അതേസമയം താലിബാന്‍ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു പാക് പെണ്‍കുട്ടി കൂടി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

മലാലയുടെ നാടായ സ്വാത്തില്‍ നിന്നുള്ള ഹിനാ ഖാന് ആണ് താലിബാന്‍ ഭീഷണി. ഭീകരര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് മലാകന്‍ഡ് താഴ്വരയില്‍ നിന്നുള്ള ഈ സ്കൂള്‍ വിദ്യാര്‍ഥിനി നോട്ടപ്പുള്ളിയായത്.

ഇതേതുടര്‍ന്ന് ഹിനയുടെ കുടുംബം സ്വാത്ത് വിട്ട് ഇസ്ലാമാബാദിലേക്ക് മാറി. എന്നാല്‍ മകള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാനുള്ള നടപടികള്‍ ഒന്നും സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് ഹിനയുടെ കുടുംബം പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ നടപടിക്കെതിരെയാണ് ഹിനയും പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :