ഇസ്ലാമബാദ്|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഓക്‍സിജന്‍ നല്‍കുന്നതിന് തടസ്സം നേരിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ 10 പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കുട്ടികളുടെ ആശുപത്രിയിലാണ് സംഭവം. വൈദ്യുതി പോയതിനെ തുടര്‍ന്നാണ് ഓക്‍സിജന്‍ വിതരണം തടസപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉണ്ടായ കുഞ്ഞുങ്ങളെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്. വൈകുന്നേരം വൈദ്യുതി പോയതോടെ ഐസിയുവിലെ ഓക്സിജന്‍ വിതരണം തടസപ്പെട്ടു. ആശുപത്രി അധികൃതര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സമയം ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ ഓരോന്നായി മരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ വീഴ്‌ചയാണ് കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സിന്ധ് പ്രവിശ്യയിലെ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും സംഭവത്തെ അപലപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് മേധാവി അറിയിച്ചു.