പ്രവാചക നിന്ദ: ഇനാം പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
മുഹമ്മദ് നബിയെ അവഹേളിക്കുന്ന വിവാദ സിനിമയുടെ സംവിധായകനെ വധിക്കാന്‍ ഒരു ലക്ഷം ഡോളര്‍ (53 ലക്ഷത്തിലേറെ രൂപ) ഇനാം പ്രഖ്യാപിച്ച നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പാക്‌ റെയില്‍വേ മന്ത്രി ഗുലാം അഹമ്മദ്‌ ബിലൗര്‍. പ്രവാചകനെ അത്രയധികം സ്നേഹിക്കുന്നതുകൊണ്ടാണ്‌ താന്‍ കടുത്ത നിലപാട്‌ സ്വീകരിച്ചതെന്നും തന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു അതെന്നും മന്ത്രി പറഞ്ഞു.

പാക്‌ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിലൗറിനെ തള്ളിപ്പറഞ്ഞെങ്കിലും തന്റെ ഇനാം പ്രഖ്യാപനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന്‌ മന്ത്രി പറഞ്ഞു. ഇനാം പ്രഖ്യാപനം പിന്‍വലിക്കില്ലെന്നും ബിലൗര്‍ വ്യക്തമാക്കി. നീതിയുക്തമായ കര്‍മമായാണ്‌ താന്‍ ഇതിനെ കാണുന്നതെന്ന്‌ ബിലൗര്‍ പറഞ്ഞു.

മന്ത്രിയുടെ വിവാദ പ്രഖ്യാപനത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിയെ ബ്രിട്ടനില്‍ പ്രവേശിപ്പിക്കരുതെന്ന്‌ ബ്രിട്ടീഷ്‌ സാമാജികര്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :