ഫ്രഞ്ച് മുക്കുവര്‍ സമരത്തില്‍

പാരീസ്: | WEBDUNIA|
ഡീസല്‍ വില ഉയര്‍ന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സിലെ മുക്കുവര്‍ നടത്തിവരുന്ന പണിമുടക്ക് തുടരുന്നു. രണ്ട് ദിവസമായി തുടരുന്ന സമരം പ്രധാനമായും ബാധിച്ചിരിക്കുന്നത് കലാസിസ്, ഡങ്കിര്‍ക്ക് ഡിപ്പെ, ബോളേന്‍ തുടങ്ങിയ തീരത്താണ്. ഈ പ്രദേശങ്ങളിലെ മുക്കുവര്‍ മത്സ്യബന്ധനം താല്‍ക്കാലികമായി നിറുത്തിയിരിക്കുക ആണ്.

മുക്കുവരുടെ പണി മുടക്ക് മൂലം ഫ്രാന്‍സില്‍ അവധിക്കാലം ചെലവഴിക്കാനായി എത്തിയിരിക്കുന്ന അനേകരെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്. നേരത്തെ രണ്ടാഴ്ച സമരം നടത്തിയിരുന്നെങ്കിലും ഡീസല്‍ വിലയുടെ കുറയ്‌ക്കാമെന്ന ഉറപ്പിന്‍‌മേല്‍ മുക്കുവര്‍ വീണ്ടും ജോലി ചെയ്യാന്‍ ആരംഭിച്ചിരുന്നു.

ആറ് മാസത്തികത്ത് രണ്ടാം തവണയാണ് ഡീസലിനു വില വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക ആശ്വാസങ്ങള്‍ക്ക് ഇല്ലെന്നും ശാശ്വതമായ പരിഹാരത്തിനേ ഉള്ളെന്നും മുക്കുവര്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ മെഡിറ്ററേനിയയിലെ നാല് പ്രധാന ഫിഷറിംങ് ഫെഡറേഷനുകള്‍ ഒന്നിച്ചുള്ള ഒരു തീരുമാനത്തിനു തയ്യാറാകുക ആണ്. ഇറ്റലി, സ്പെയിന്‍, ഗ്രീസ്, എന്നിവരാണ് നാല് ഫെഡറേഷനുകള്‍. തിങ്കളാഴ്ച നടന്ന നീണ്ട ചര്‍ച്ചകള്‍കളിലും പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തില്‍ യൂറോപ്പില്‍ മുഴുവനും പ്രതിഷേധിക്കാനാണ് തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :