ഏതന്‍സ്|
WEBDUNIA|
Last Modified ഞായര്‍, 30 മാര്‍ച്ച് 2008 (17:36 IST)
ബീജിങ്ങ് ഒളിമ്പിക്സിനുള്ള ദീപശിഖ ചൈനീസ് പ്രതിനിധികള്‍ക്ക് ഗ്രീസ് പ്രതിനിധികള്‍ കൈമാറുന്ന ചടങ്ങ് കനത്ത സുരക്ഷാ അകമ്പടിയോടെയായിരിക്കും നടക്കുക. ഏതന്‍സില്‍ ഞായറാഴ്‌ച നടക്കുന്ന ഈ ചടങ്ങ് ചൈനീസ് വിരുദ്ധ പ്രക്ഷോഭകാരികള്‍ തടസ്സപ്പെടുത്തുമെന്ന് സൂചനയുള്ളതിനാലാണ് സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്.
ഒളിമ്പിക്സ് ദീപം തെളിയിക്കല്‍ ചടങ്ങ് ടിബറ്റ് അനുകൂലികള്‍ തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു. ദീപശിഖ വിമാനം വഴിയാണ് ചൈനയിലേക്ക് എത്തിക്കുക. ദീപശിഖയുടെ സ്വീകരണ ചടങ്ങ് ട്വിയാന്‍മെന്‍ സ്വകയറില്‍ തിങ്കളാഴ്‌ച നടക്കും.
തുടര്‍ന്ന് ദീപശിഖ 20 രാജ്യങ്ങളിലൂടെ കടന്നു പോകും. ഓഗസ്റ്റ് എട്ടിന് ദീപശിഖ ചൈനയിലേക്ക് തിരിച്ചെത്തും. അതേസമയം ശനിയാഴ്‌ച ഗ്രീസിലെ അക്രോപോളിസില്‍ ചൈനീസ് വിരുദ്ധ പ്രകടനം സമാധാനപരമായ രീതിയിലാണ് നടന്നത്. ട്വിയാമെന്‍ സ്വകയറിലെ ദീപശിഖ സ്വീകരണ ചടങ്ങ് കനത്ത സുരക്ഷയിലാണ് നടക്കുക.
ചൈനീസ് വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെ ടിബറ്റ് പ്രക്ഷോഭകാരികള്‍ ‘സ്വാതന്ത്ര്യത്തിന്‍റെ ദീപശിഖ‘ വഹിച്ച് ലോകമെമ്പാടും പര്യടനം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
ടിബറ്റില്‍ നടന്ന പ്രക്ഷോഭത്തില്‍ 140 ആളുകള്‍ മരിച്ചുവെന്ന് ടിബറ്റിലെ പ്രവാസി ഭരണകൂടം പറയുന്നു. എന്നാല്‍, 19 ആളുകളേ മരിച്ചിട്ടുള്ളൂവെന്ന് ചൈനീസ് സര്‍ക്കാര്‍ പറയുന്നു.