ഭീഷണമായ് മാര്‍ച്ച് 11

WEBDUNIA|

സെപ്റ്റംബര്‍ 11 പോലെ ഭീകരമായ ദിനമാണ് മാര്‍ച്ച് 11. 2004 മാര്‍ച്ച് 11ന് സ്പെയിനിലെ മാഡ്രിഡില്‍ യാത്രാ തീവണ്ടി സമ്പ്രദായത്തിനെതിരെ തീവ്രവാദികള്‍ ബോബാക്രമണം നടത്തി. 197 പേര്‍ മരിച്ചു. 2050 പേര്‍ക്ക് പരിക്കുപറ്റി.

ഇസ്ളാമിക തീവ്രവാദികളായിരുന്നു ഇതിന് പിന്നില്‍. യൂറോപ്പില്‍ പൗരന്മാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഭീകര ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്.

മാഡ്രിഡിലെ തിരക്കേറിയ നാല് യാത്രാ തീവണ്ടികളില്‍ 13 സ്ഫോടന സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു അല്‍-ക്വൈയ്ദയുമായി ബന്ധമുള്ള തീവ്രവാദികളുടെ ആക്രമണം. ബോംബാക്രമണം നടന്ന് ഏറെ താമസിക്കും മുമ്പ് ഈ സംഘത്തെ പൊലീസ് പിടികൂടി. പിടിയിലാവുമെന്ന് ഭയന്ന് പലരും ആത്മഹത്യ ചെയ്തു.

1988ല്‍ നടന്ന ലോക്കര്‍ബി ബോംബാക്രമണമായിരുന്നു സ്പെയിനിന്‍റെ ചരിത്രത്തിലെ ഏറ്റവും ഭീഷണമായ ആക്രമണം. 1987ല്‍ ബാര്‍സലോണയിലെ ഹൈപ്പര്‍കോര്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തെ ഇത് നിസ്സാരമാക്കിക്കളഞ്ഞു. അന്ന് 21 പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയുമാണുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :