സ്പെയിനില്‍ സോഷ്യലിസ്റ്റ് വിജയത്തിലേക്ക്

സ്പെയിന്‍| WEBDUNIA|
സ്പെയിനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വിജയം അവകാശപ്പെട്ടു. പാര്‍ട്ടിയുടെ നിലവിലെ പ്രധാനമന്ത്രി ജോസ് ലൂയി റോഡ്രിഗ്സ് സപട്രോ വിജയിച്ചിട്ടുണ്ട്.

വന്‍ വിജയമാണുണ്ടായത്- സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ ജോസ് ബ്ലാ‍ങ്കോ അവകാശപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സപട്രോ വീണ്ടും പ്രധാനമന്ത്രി ആകുന്നതോടെ 2012 ആകുമ്പോഴേക്കും സ്പെയിന്‍ വന്‍ വികസനത്തിലേക്കെത്തുമെന്ന് ജോസ് ബ്ലാങ്കോ പറഞ്ഞു.പാര്‍ട്ടിക്ക് 168നും 171നും ഇടയ്ക്ക് സീറ്റുകള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നാല് വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ 164 സീറ്റുകള്‍ ആണ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്.പാര്‍ലമെന്‍റിന്‍റെ അധോസഭയില്‍ 350 സീറ്റുകളാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :