ഫേസ്‌ബുക്കിലൂടെ രണ്ടു വയസുകാരിയെ വില്‍ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍
ബ്രസീല്‍|
WEBDUNIA|
PRO
PRO
ഫേസ് ബുക്കിലൂടെ രണ്ടു വയസുകാരിയെ വില്‍ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. വേശ്യാവൃത്തി നടത്താന്‍ യുറോപ്പിലേക്ക് കടക്കാനായി പണമില്ലാത്തതിനാലാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ബ്രസീല്‍ സ്വദേശിയായ 23-കാരി പൊലീസില്‍ മൊഴി നല്‍കി. ബ്രസീലിലെ വടക്കു കിഴക്കന്‍ പ്രദേശമായ റെസിഫിലാണ് രണ്ട് വയസുള്ള മകളെ ഫേസ് ബുക്കിലൂടെ കച്ചവടം ഉറപ്പിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ ശിശു സംരക്ഷണ വിഭാഗത്തിന് കൈമാറി. ഫേസ് ബുക്കിലൂടെ പണം കൈമാറാനുള്ള കരാറിലെത്തിയ ശേഷം ഇടപാടുകാരിയായ സാമൂഹ്യപ്രവര്‍ത്തകയാണ് വിവരം പൊലീസിലറിയിച്ചത്. കുട്ടിയുടെ ഭാവിക്കാണ് താന്‍ വിവരം പൊലീസിലറിയിച്ചതെന്നും അവര്‍ അവകാശപ്പെട്ടു.
റെസിഫിലെ മെട്രോ സ്‌റ്റേഷനു പുറത്ത് കുട്ടിയെ കൈമാറാമെന്നായിരുന്നു ധാരണ. പകരം വിലയായി 666 ഡോളറും ലാപ്‌ടോപ്പും നല്‍കും. പിന്നീട് പത്ത് അടവുകളിലായി 890 ഡോളറും നല്‍കുമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം പണം കൈമാറുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഓണ്‍ലൈനിലൂടെ കച്ചവടം ഉറപ്പിക്കുന്നതില്‍ കുട്ടിയുടെ അച്ഛന്‍ പങ്കെടുത്തില്ലെങ്കിലും പണം കൈപ്പറ്റാന്‍ എത്തിയിരുന്നു.