ഫേസ്‌ബുക് പിഴയൊടുക്കണം; സ്വകാര്യ വിവരങ്ങള്‍ അനുമതി കൂടാതെ പരസ്യങ്ങളില്‍ ഉപയോഗിച്ചു!

വാഷിംഗ്ടണ്‍: | WEBDUNIA|
PRO
PRO
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനുമതി കൂടാതെ പരസ്യങ്ങളില്‍ ഉപയോഗിച്ചതിന് പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്കിന് പിഴ. അമേരിക്കന്‍ കോടതിയുടേതാണ് വിധി. ഏകദേശം 614,000 ഫേസ്‌ബുക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിച്ചെന്നാണ് പരാതി.

ഇവര്‍ ഓരോരുത്തര്‍ക്കും നഷ്ടപരിഹാരമായി 15 ഡോളര്‍ വീതം ലഭിക്കും. തങ്ങളുടെ അനുമതി കൂടാതെ വിവരങ്ങള്‍ പരസ്യത്തിനായി ഉപയോഗിച്ചെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. ഫേസ്‌ബുക്സുഹൃത്തുക്കള്‍ ലൈക്ക് ചെയ്ത ഉല്‍പന്നങ്ങള്‍ എന്ന് കാട്ടിയുള്ള പരസ്യങ്ങളായിരുന്നു ഫേസ്‌ബുക് ഉപയോക്താക്കളുടെ പേജുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 150 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിച്ച് ഫേസ്‌ബുക് 73 മില്യണ്‍ വരുമാനം ഉണ്ടാക്കിയതായും കോടതി നിരീക്ഷിച്ചു.

ഇതേസമയം ഫേസ്‌ബുക് നിയമലംഘനം നടത്തിയെന്ന് സ്ഥാപിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. ഏതെങ്കിലും തരത്തില്‍ തങ്ങള്‍ക്ക് ഉപദ്രവകരമാകും വിധത്തില്‍ ഫേസ്‌ബുക് പ്രവര്‍ത്തിച്ചെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് സാധിച്ചില്ലെന്നും കോടതി പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :