മണല്‍മാഫിയക്കെതിരെ പോരാട്ടം നടത്തുന്ന രണ്ടു സ്ത്രീകളുടെ അപൂര്‍വസംഗമം സെക്രട്ടറിയേറ്റ് നടയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
നിരവധി സമരങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച സെക്രട്ടറിയേറ്റു നട നിശ്ചയദാര്‍ഡ്യം കരുത്തുപകര്‍ന്ന അപൂര്‍വമായ ഒരു സമരസംഗമത്തിനും വേദിയായി. മണല്‍മാഫിയക്കെതിരെ എല്ലാ എതിര്‍പ്പുകളയും മറികടന്ന് പോരാട്ടം നടത്തുന്ന രണ്ടു സ്ത്രീകളുടെ സംഗമമായിരുന്നു സെക്രട്ടറിയേറ്റ്‌ നടയിലെ സമരത്തെ വ്യത്യസ്തമാക്കിയത്‌.

കടല്‍ത്തീരങ്ങളീല്ലാതാവുന്നതിനെതിരെ പോരാടുന്ന കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ജസീറയായിരുന്നു ഇതില്‍ ഒരാള്‍. വാര്‍ദ്ധക്യത്തിന്റെ അവശതയിലും കിടപ്പാടത്തിനു ചുറ്റുമുള്ള ഭൂമി മണലൂറ്റുകാര്‍ കാര്‍ന്നു കൊണ്ടുപോകുന്നതിനെതിരെ പോരാട്ടം നടത്തുന്ന ഡാര്‍ളി അമ്മൂമ്മയായിരുന്നു രണ്ടാമത്തെ വ്യക്തി.

ഇരുപത്തിയഞ്ചു ദിവസമായി സെക്രട്ടറിയേറ്റ്‌ നടയില്‍ സമരം നടത്തിവരികയാണ്‌ ജസീറ. ജസീറയെ നെഞ്ചോടു ചേര്‍ത്ത്‌ ആശ്ലേഷിച്ചാണ്‌ ഡാര്‍ളി അമ്മൂമ്മ സമരത്തിന്‌ ആശംസയും ഐക്യദാര്‍ഢ്യവും അറിയിച്ചത്‌.

കണ്ണൂര്‍ ജില്ലയിലെ പൊലീസ്, റവന്യൂ അധികൃതര്‍ക്കെതിരെ നടത്തിയ സമരമാണ്, നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് തലസ്ഥാനത്തേക്ക് നീണ്ടത്. കടല്‍ തീരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരമുഖത്താണ് ജസീറ‍.

സേവ, സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍, കോസ്റ്റല്‍ വാച്ച്, യൂത്ത് ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ജസ്റ്റിസ് തുടങ്ങിയ സംഘടനകള്‍ ജസീറക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :