ന്യൂയോര്‍ക്കില്‍ നിന്ന് കാണാതായ എട്ട് വയസ്സുകാരിയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ് ബി ഐ) തായ്ലന്റില്‍ കണ്ടെത്തി. ഡ്യോണ ഷിപ്പ്‌മാന്‍ എന്ന് ബാലികയെയാണ് കണ്ടെത്തിയത്. കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായിരുന്നു.
ഏറെ നാള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ബാലികയെ കണ്ടെത്തിയത്. പിതാവിനെ തായ്ലന്റില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബാലികയുടെ മാതാപിതാക്കള്‍ വിവാഹമോചിതരാണ്. കുട്ടിയുടെ കാര്യത്തില്‍ രണ്ടുപേര്‍ക്കും തുല്യാവകാശമായിരുന്നു. ബാലിക അമ്മയുടെ കൂടെ ആയിരുന്നപ്പോള്‍ കാണാനെത്തിയ പിതാവ് അവളെയും കൊണ്ട് കടന്നുകളയുകയായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്.
English Summary: An eight-year-old girl from New York, who was allegedly kidnapped by her father after he was denied custody, has been found by the Federal Bureau of Investigation (FBI) in Thailand.