ആദ്യം “ഐ ലവ് യൂ” പറയുന്നതധികവും പുരുഷന്മാര്‍!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
ഒരു ബന്ധം പൂവിടുമ്പോള്‍ ആദ്യമായി “ഐ ലവ് യൂ” എന്ന് ഇണയോട് തുറന്നുപറയുന്നത് സ്‌ത്രീകളെക്കാള്‍ അധികം പുരുഷന്മാര്‍ ആണെന്ന് ഒരു സര്‍വെ അവലംബമാക്കി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരുകൂട്ടം ശാസ്‌ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നു.

എന്നാല്‍ ഈ “ഐ ലവ് യൂ” എല്ലാം തന്നെ ആത്മാര്‍ത്ഥമായുള്ളതല്ല. സ്‌ത്രീകളെ നേരിട്ടു കിടപ്പറയിലേക്ക് ക്ഷണിക്കാന്‍ ഉദ്ദേശിച്ചാണ് കൂടുതലായും ഈ വാക്ക് ഉപയോഗിക്കുന്നതെന്നും ഗവേഷണം കൂട്ടിച്ചേര്‍ക്കുന്നു. 25 വയസില്‍ താഴെയുള്ള 171 വിദ്യാര്‍ത്ഥികളിലാണ് ഈ പഠനം നടത്തിയത്.

അതോടൊപ്പം സ്‌ത്രീകളെക്കാള്‍ അധികം പുരുഷന്മാര്‍ തന്നെയാണ് പ്രണയത്തില്‍ ആദ്യം “വീഴുന്നതെന്നും” ഈ പഠനം പറയുന്നു. സ്‌ത്രീയുമായി താരതമ്യം ചെയ്യുമ്പോള്‍, പുരുഷന്മാര്‍ ദീര്‍ഘനാളത്തെ ബന്ധം ആഗ്രഹിക്കുന്നില്ലത്രെ. എന്തായാലും പഠനത്തിന് വിധേയമായ 87 ശതമാനം പേരും ആദ്യ കാഴ്‌ചയില്‍ തന്നെ സ്‌ത്രീകള്‍ പ്രണയത്തില്‍ വീഴ്ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്.

പങ്കെടുത്ത പുരുഷന്മാരില്‍ 64 ശതമാനം പേരും തങ്ങളാണ് ആദ്യം “ഐ ലവ് യൂ” പറഞ്ഞതെന്ന് അവകാശപ്പെടുമ്പോള്‍ സ്‌ത്രീകളില്‍ 16 ശതമാനം മാത്രമായിരുന്നു ആദ്യം പ്രണയം വെളിപ്പെടുത്തിയത്. മിഷിഗണ്‍ സര്‍വ്വകലാശാലയാണ് ഈ ഗവേഷണം സംഘടിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :