സ്കൂളിലെ വെടിവയ്പ്: മരിച്ചവരുടെ എണ്ണം മൂന്നായി

ഷിക്കാഗോ| WEBDUNIA|
PRO
PRO
യുഎസില്‍ ഹൈസ്കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഡാനിയേല്‍ പെര്‍മിറ്റര്‍(16), റസല്‍ കിംഗ് ജെആര്‍(17), ഡിമെട്രിയസ് ഹെല്‍വിന്‍(17) എന്നിവരാണ് മരിച്ചത്.

ക്ലീവ്‌ലാന്‍ഡിന് സമീപം കാര്‍ഡന്‍ ഹൈസ്‌കൂളിലാണ് സംഭവം‍. കഫ്റ്റീരിയയില്‍ കൂട്ടംകൂടിയിരുന്നവര്‍ക്ക് നേരെ വില്ലൗഘ്ബി ലേക്ക്‍ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ഥി വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ടു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമിയെ അധ്യാപകര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :