ചൈനീസ് സര്‍ക്കാരിന് വിദേശ കാറുകള്‍ വേണ്ട!

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
ചൈനയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശ കാറുകള്‍ക്ക് വിലക്ക്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ഇത്. സ്വദേശ കമ്പനികള്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ വാങ്ങാനാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം.

ഇപ്പോള്‍ ചൈനയിലെ വിവിധ സര്‍ക്കാര്‍ വകുപ്പു മേധാവികള്‍ ഉപയോഗിക്കുന്നത് ടാറ്റാ മോട്ടോഴ്സിന്റെ ലാന്‍ഡ്റോവര്‍, ഫോക്സ്‌വാഗന്‍, ഓഡി, ബിഎംഡബ്ള്യു, മെഴ്സിഡിസ് ബെന്‍സ്, ടൊയോട്ട കാമ്റി, ഹോണ്ട അക്കോര്‍ഡ് തുടങ്ങിയ മോഡലുകളാണ്. ഇവ വാങ്ങിക്കാന്‍ 2010ല്‍ 60,000 കോടിയോളം ചെലവഴിക്കേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ കാറുകള്‍ ഒഴിവാക്കാ‍ന്‍ തീരുമാനം.

സ്വന്തം കമ്പനികളായ സെയിക് മോട്ടോര്‍, എഫ് എ ഡബ്ള്യു തുടങ്ങിയവയുടെ വാഹനങ്ങള്‍ വാങ്ങിയാല്‍ മതിയെന്നാണു ചൈനീസ് സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. സ്വദേശ കമ്പനികളുടെ ഒരു പട്ടിക തന്നെ ഇതിനായി പുറത്തിറക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :