പാക് ഭീകരത തുറന്നുകാട്ടുന്ന ഡോക്യുമെന്ററി

ലണ്ടന്‍| WEBDUNIA|
ഭീകരവാദ സംഘങ്ങളായ താലിബാന്‍, അല്‍ ഖ്വയിദ എന്നിവയുമായി പാകിസ്ഥാനുള്ള ബന്ധം തുറന്നുകാട്ടുന്ന ഡോക്യുമെന്ററി ബി ബി സി സം‌പ്രേഷണം ചെയ്യും. ‘സീക്രട്ട് പാകിസ്ഥാന്‍‘ എന്ന അന്വേഷണാത്മക ഡോക്യുമെന്ററി പരമ്പരയുടെ ഭാഗമായാണ് ബി ബി സി ഇത് തയ്യാറാക്കിയിരിക്കുന്നത്. നവം‌ബര്‍ രണ്ടിനാണ് ഇത് സം‌പ്രേഷണം ചെയ്യുക.

തങ്ങള്‍ക്ക് ആയുധങ്ങളും താവളങ്ങളും ഒരുക്കി നല്‍കുന്നത് പാകിസ്ഥാന്‍ ആണെന്ന് താലിബാന്‍ പോരാളികള്‍ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. പാകിസ്ഥാനി ഇന്റലിജന്‍സ് ആണ് തന്നെ പരിശീലിപ്പിച്ചതെന്ന് ഒരു ചാവേര്‍ പോരാളി സമ്മതിക്കുന്നു.

അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാനശ്രമങ്ങള്‍ക്ക് പാരവയ്ക്കുന്നത് പാക് ഇന്റലിജന്‍സ് ആണെന്നും ഡോക്യുമെന്ററി തുറന്നുകാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :