13/7: പിന്നില്‍ ഭട്കല്‍ സഹോദരന്മാര്‍ തന്നെ?

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 19 ജൂലൈ 2011 (12:41 IST)
ആസൂത്രണം ചെയ്തവരെ തേടിയിറങ്ങിയ അന്വേഷണ സംഘം എത്തിച്ചേരുന്നത് ഭട്കല്‍ സഹോദരന്മാരിലേക്കാണെന്ന് റിപ്പോര്‍ട്ട്. സ്ഫോടനത്തിന് പിന്നില്‍ ഭട്കല്‍ സഹോദരന്മാരുടെ കരങ്ങളാണെന്ന് അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചതായാണ് സൂചന.

ഇന്ത്യന്‍ മുജാഹിദീന്‍ എന്ന് ഭീകര സംഘടനയുടെ സ്ഥാപകന്‍ റിയാസ് ഭട്കല്‍, സഹോദരന്‍ ഇക്ബാല്‍ ഭട്കല്‍ എന്നിവരാണിവര്‍. 2003-ന് ശേഷം ഇന്ത്യയിലെ വിവിധ നഗരങ്ങളെ നടുക്കിയ സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഭട്കല്‍ സഹോദരന്മാരാണ്. പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയാണ് ഇവരിപ്പോള്‍.

റിയാസ് ഭട്കലിനെ പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം കഴിഞ്ഞാള്‍ ഇന്ത്യ തിരയുന്ന രണ്ടാമത്തെ കൊടുംഭീകരനാണ് റിയാസ് ഭട്കല്‍.

25-നും 35-നും ഇടയില്‍ പ്രായമുള്ള കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍, ബിരുധധാരികള്‍ എന്നിവരെ മികച്ച പ്രതിഫലം നല്‍കി ആകര്‍ഷിക്കുക എന്നതാണ് ഇന്ത്യന്‍ മുജാഹിദീന്റെ രീതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :