വിമാനത്താവളം വഴി തീവ്രവാദികള്‍ക്ക് സുഖയാത്ര

തിരുവനന്തപുരം| WEBDUNIA|
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം നടത്തുന്നതായി കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയുടെ കണ്ടെത്തല്‍. വിമാനത്താവളം വഴി തീവ്രവാദികള്‍ അടക്കമുള്ള ക്രിമിനലുകളെ ചവിട്ടിക്കയറ്റുന്നത് വീണ്ടും തുടങ്ങിയതായി വ്യക്തമായിരിക്കുകയാണ്.

തമിഴ്‌ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന മൂന്ന് ശ്രീലങ്കന്‍ സ്വദേശികള്‍ ജൂലൈ 12-ന് വിമാനത്താവളത്തില്‍ വച്ച് പിടിയിലായതോടെയാണ് ഉദ്യോഗസ്ഥരുടെ തനിനിറം വീണ്ടും പുറത്തായത്. ശ്രീലങ്കന്‍ സ്വദേശികളായ ശെല്‍വരാജ്‌, ഭാഗ്യരാജ്‌, നടരാജന്‍ എന്നിവര്‍ പിടിയിലായത്. ഇതിലൊരാള്‍ മോഷ്ടിച്ച പാസ്പോര്‍ട്ടുമായാ‍ണ് എത്തിയത്.

എന്നാല്‍ ശ്രീലങ്കക്കാര്‍ക്കും ഇവരുടെ ട്രാവല്‍ ഏജന്റിനും അബദ്ധം പിണഞ്ഞു. ഇവരെ സഹായിക്കാമെന്ന് ഏറ്റ ഉദ്യോഗസ്ഥന് പകരം മറ്റൊരു ഉദ്യോഗസ്ഥന്റെ അടുത്താണ് ഇവര്‍ പരിശോധനയ്ക്കായി എത്തിപ്പെട്ടത്. പാസ്പോര്‍ട്ടിലെ ചിത്രം മാറ്റി ഒട്ടിച്ചതാണെന്ന് പരിശോധയില്‍ വ്യക്തമായി. പാസ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമ പരാതി നല്‍കിയ കാര്യം എല്ലാ വിമാനത്താവളങ്ങളിലും അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ ആരുടെ പാസ്പോര്‍ട്ടാണെന്ന് എളുപ്പത്തില്‍ കണ്ടെത്താനുമായി. തുടര്‍ന്ന് മൂന്ന് ശ്രീലങ്കക്കാരും അറസ്റ്റിലാവുകയായിരുന്നു.

വിമാനത്താവളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ്‌ ബ്യൂറോ സംസ്ഥാന ആഭ്യന്തര വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :