വിമാനത്താവളത്തില്‍ ഭീകരാക്രമണം

കാബൂള്‍| WEBDUNIA|
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വിമാനത്താവളം ആക്രമിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലെ ജലാലബാദ്‌ വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആയുധധാരികളായ ഒരു കൂട്ടം ഭീകരരാണ് ആക്രമണം നടത്തിയത്. ഇവര്‍ വിമാനത്താവളത്തിന്റെ പ്രധാനകവാ‍ടം ലക്ഷ്യം വച്ച് ഗ്രനേഡ് എറിയുകയായിരുന്നു. അരമണിക്കൂര്‍ നീണ്ട പോരാ‍ട്ടത്തിനൊടുവില്‍ ആണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരരെ തുരത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :