താലിബാന്‍ പറയുന്നു - മുല്ല ഒമര്‍ ജീവിച്ചിരിപ്പുണ്ട്!

കാബൂള്‍| WEBDUNIA|
താലിബാന്‍ പറയുന്നു - മുല്ല ഒമര്‍ ജീവിച്ചിരിപ്പുണ്ട്! തങ്ങളുടെ വെബ്സൈറ്റുകളില്‍ തന്നെ മുല്ല ഒമര്‍ മരിച്ചതായി വന്ന വാര്‍ത്തകള്‍ താലിബാന്‍ നിഷേധിച്ചു. ആ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഹാക്കര്‍മാരാണെന്ന് താലിബാന്‍ ആരോപിച്ചു.

താലിബാന്‍ വക്താവ്‌ സബിയുള്ള മുജാഹിദ്‌ ആണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ ഫോണുകളും വെബ്സൈറ്റും ഹാക്കര്‍മാര്‍ ആക്രമിച്ചതായും മുല്ല ഒമര്‍ മരിച്ചതായി വന്ന സന്ദേശം ഹാക്കര്‍മാരുടെ സൃഷ്ടിയാണെന്നുമാണ് താലിബാന്‍ അവകാശപ്പെട്ടത്.

“അമേരിക്കന്‍ ഇന്‍റലിജന്‍സിന്‍റെ പണിയാണിത്. മുല്ല ഒമര്‍ ജീവിച്ചിരിപ്പുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരോട് പ്രതികാരം ചെയ്യും” - സബിയുള്ള മുജാഹിദ്‌ പറഞ്ഞു.

രാജ്യത്തെ പുതിയ സംഭവവികാസങ്ങള്‍ മുല്ല ഒമര്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും താലിബാന്‍ വക്താവ്‌ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :