പാകിസ്ഥാനെ മുഴുവന്‍ ഇരുട്ടിലാക്കിയ രണ്ട് മണിക്കൂര്‍!
ഇസ്ലാമാബാദ്|
WEBDUNIA|
PRO
PRO
പാകിസ്ഥാനില്‍ രാജ്യവ്യാപകമായി രണ്ട് മണിക്കൂറോളം വൈദ്യുതി നിലച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. എന്നാല്‍ ഇത് സാങ്കേതികതകരാണ് മൂലം ആണ് സംഭവിച്ചത് എന്നാണ് അധികൃതരുടെ വാദം. അട്ടിമറി സാധ്യത അവര്‍ തള്ളിക്കളഞ്ഞു.
രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ച് പോയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് വൈദ്യുതി-ജല മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ഭൂരിഭാഗങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു കഴിഞ്ഞുവെന്നും മറ്റിടങ്ങളില്‍ ഉടന്‍ തന്നെ ഇത് സാധ്യമാകും എന്നുമാണ് വിവരം. പാകിസ്ഥാന്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഇത്തരത്തില്‍ രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങുന്നത് അപൂര്‍വ്വമാണ്.