വൈദ്യുതി പ്രതിസന്ധി രൂക്ഷം; മോഷണം തകൃതി`!

കൊച്ചി: | WEBDUNIA| Last Modified ചൊവ്വ, 29 ജനുവരി 2013 (16:03 IST)
PRO
PRO
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോള്‍ വൈദ്യുതി മോഷണം തകൃതിയായി നടക്കുന്നു. ഈ വര്‍ഷം ഒന്നരക്കോടി രൂപയുടെ വൈദ്യുതി മോഷണം പോയതായി ആന്റി പവര്‍ തെഫ്റ്റ് ബോര്‍ഡിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. കുറ്റം കണ്ടുപിടിച്ചാലും പിഴയടക്കാന്‍ തയാറായാല്‍ കേസുകളില്‍നിന്ന് ഒഴിവാക്കണമെന്നാണ് വ്യവസ്ഥ. അതുകൊണ്ട് തന്നെ മോഷണവും വര്‍ധിക്കുന്നു.

2012 സെപ്തംബര്‍ വരെയുള്ള ആറ് മാസം കൊണ്ട് സംസ്ഥാനത്തുനിന്നും കെഎസ്ഇബി പിടികൂടിയത് മൂന്ന് ലക്ഷത്തിലേറെ വൈദ്യുതി മോഷണം. മോഷണം നടത്തിയ ഉപഭോക്താക്കളില്‍ നിന്നും രണ്ട് കോടിയിലധികം പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം തുകയുടെ വൈദ്യുതിയാണ് മോഷണം പോയത്. ഒരു ഉപഭോക്താവ് തന്നെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി മോഷ്ടിച്ചതായി വൈദ്യുതി ബോര്‍ഡ് കണ്ടെത്തിയിരുന്നു.

എന്നാല്‍ മോഷണം നടത്തിയ ഉപഭോക്താക്കളില്‍നിന്നും കോംപൗണ്ടിംഗ് ഫീസ് ഏര്‍പ്പെടുത്തിയതിനാല്‍ പൊലീസ് കേസുകള്‍ ഒഴിവാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :