ന്യൂസിലാന്‍ഡ്: മരണ സംഖ്യ 500 കടന്നേക്കും

ക്രൈസ്റ്റ് ചര്‍ച്ച്| WEBDUNIA|
PRO
ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ 80 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 500 കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരണമടഞ്ഞ 75 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താന്‍ ശ്രമം തുടരുകയാണ്. കെട്ടിടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയവരില്‍ ചിലരെ കൈകാലുകള്‍ മുറിച്ച് രക്ഷപെടുത്തേണ്ട അവസ്ഥയാണിപ്പോള്‍. നിരവധി വീടുകളും പള്ളികളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി ബന്ധം, ഫോണ്‍, വാതക പൈപ്പ് ലൈന്‍ എന്നിവയെല്ലാം താറുമാറായിരിക്കുകയാ‍ണ്. ജപ്പാന്‍, , എന്നീ രാജ്യങ്ങള്‍ ഇവിടേക്ക് ദുരന്തനിവാരണ സേനയെ അയച്ചിട്ടുണ്ട്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 12.51 ഓടെയായിരുന്നു റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സെപ്തംബറിലുണ്ടായ ഭൂചലത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെയാണ് വീണ്ടും ദുരന്തം ഉണ്ടായിരിക്കുന്നത്. ഇതിന്റെ തുടര്‍ചലനമാണു ചൊവ്വാഴ്ച ഉണ്ടായതെന്നു കരുതപ്പെടുന്നു. 370,000 ആളുകളാണ് ക്രൈസ്‌റ്റ് ചര്‍ച്ചിലുള്ളത്.

ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന്‌ 10 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പസഫിക് മേഖലയിലെ ഭൂകമ്പത്തിനും അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്കും ഏറെ സാധ്യതയുള്ള പ്രദേശത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.

1931ല്‍ 256 പേരുടെ ജീവനെടുത്ത ഭൂകമ്പമാണ് ന്യൂസിലന്‍ഡില്‍ ഇതിനു മുമ്പുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രകൃതി ക്ഷോഭം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :