ഇന്ത്യന്‍ വംശജയെ തീവച്ചുകൊന്നു

മെല്‍ബണ്‍| WEBDUNIA|
PRO
ഇന്ത്യന്‍ വംശജയായ ഒരു യുവതിയെ ന്യൂസിലന്‍ഡില്‍ തീവച്ചുകൊന്നു. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെ ഇന്റര്‍പോള്‍ തെരയുന്നു.

രഞ്ജിത ശര്‍മ്മ (28) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. ഫിജിയില്‍ നിന്ന് ഭര്‍ത്താവും നാല് വയസ്സുള്ള മകനുമൊത്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ ന്യൂസിലന്‍ഡില്‍ എത്തിയത്. തൊട്ടടുത്ത ദിവസം രഞ്ജിതയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഹണ്ട്‌ലിക്ക് അടുത്ത് ഒരു വിജനമായ റോഡരികില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രഞ്ജിതയുടെ ഭര്‍ത്താവും മകനും രാജ്യം വിട്ടു എന്ന സൂചനയാണ് ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. ഭര്‍ത്താവിന്റെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

രഞ്ജിതയെ ജീവനോടെയാണ് അഗ്നിക്കിരയാക്കിയത് എന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തി. എന്നാല്‍, കൊലപാതകത്തിനു കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :