ഏഷ്യയിലെ ഒന്നാം നമ്പറായ ഓസ്‌ട്രേലിയ ആദ്യകിരീടമെന്ന ലക്‍ഷ്യത്തോടെയാണ് മൈതാനത്തിറങ്ങുക, എന്നാല്‍ ജപ്പാന്‍ നാലാം കിരീടത്തിനായാണ് ഓസ്‌ട്രേലിയയോട് മാറ്റുരയ്ക്കാനിറങ്ങുന്നത്. തോല്‍വി അറിയാതെയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. ജപ്പാന്‍ സെമിയില്‍ ദക്ഷിണകൊറിയയെ ഷൂട്ടൗട്ടില്‍ മറികടന്നപ്പോള്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.
യൂറോപ്യന്‍ ശൈലിയും ഏഷ്യന്‍ ശൈലിയും തമ്മിലുള്ള പോരാട്ടമായിരിക്കും ശനിയാഴ്ച നടക്കുക. യുവനിരയുടെ കരുത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരാകാന്‍ ജപ്പാന്‍ മൈതാനത്തിലിറങ്ങുമ്പോള്‍ മുതിര്‍ന്ന താരങ്ങളുടെ പരിചയസമ്പന്നതയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷ. കെയ്‌സുകെ ഹോണ്ട, സെന്റര്‍ ബാക്ക് മായാ യോഷിദ തുടങ്ങിയവര്‍ ജപ്പാന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കുമ്പോള്‍ ടിം കാഹില്‍, ഹാരി ക്യുവല്‍, മാര്‍ക്ഷ്വാസര്‍ തുടങ്ങിയവര്‍ ആദ്യകിരീടം നേടിത്തരുമെന്ന് ഓസ്‌ട്രേലിയ കരുതുന്നു.