ഏഷ്യാ കപ്പ് സെമി ചൊവ്വാഴ്ച

ദോഹ| WEBDUNIA| Last Modified ചൊവ്വ, 25 ജനുവരി 2011 (18:00 IST)
PRO
PRO
ഏഷ്യാ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ അന്തിമപ്പോരാളികളെ ഇന്നറിയാം. ചൊവ്വാഴ്ച നടക്കുന്ന സെമിഫൈനലില്‍ ഏഷ്യയിലെ ഒന്നാംനമ്പര്‍ ടീമായ ഓസ്‌ട്രേലിയുമായി ഉസ്‌ബെക്കിസ്ഥാനും മൂന്നുവട്ടം ചാമ്പ്യന്മാരായ ജപ്പാനുമായി ദക്ഷിണകൊറിയയും ഏറ്റുമുട്ടും.

ആദ്യമായാണ് ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും ഏഷ്യന്‍ കപ്പിന്റെ സെമിയിലെത്തുന്നത്. ഓസ്‌ട്രേലിയ തോല്‍വി അറിയാതെയാണ് മുന്നേറിയത്. എവര്‍ട്ടണ്‍ താരം ടിം കാഹില്‍ ഉള്‍പ്പെടെ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളുടെ മികവിലാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്. ടൂര്‍ണമെന്റില്‍ മുന്‍നിര ടീമുകളെ അട്ടിമറിച്ച് കറുത്ത കുതിരകളായാണ് ഉസ്‌ബക്കിസ്ഥാന്‍ സെമിക്ക് യോഗ്യത നേടിയത്.

നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ പാര്‍ക് ജി സുംഗ് തന്നെയാണ് കൊറിയയുടെ ശക്തി. നായകന്‍ കൂടിയായ പാര്‍ക് ജി സുംഗില്‍ കൊറിയ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ ജപ്പാന് സി എസ് കെ എ മോസ്‌കോ താരം കെയ്‌സുകി ഹോണ്ടയാണ് കരുത്തേകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :