അധികസമയത്ത് ഗോള്‍, ജപ്പാന്‍ ഏഷ്യന്‍ രാജാക്കന്മാര്‍

ദോഹ| WEBDUNIA|
PRO
അധികസമയത്ത് നേടിയ ഗോളിലൂടെ ജപ്പാന്‍ ഏഷ്യന്‍ രാജാക്കന്മാരായി. അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ ജപ്പാന്റെ തദനാരി ലീ നേടിയ മനോഹരമായ ഗോളിലൂടെയാണ് ജപ്പാന്‍ ഏഷ്യന്‍ കപ്പില്‍ മുത്തമിട്ടത്. ഇത് നാലാം തവണയാണ് ജപ്പാന്‍ ഏഷ്യന്‍ കപ്പില്‍ മുത്തമിടുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഏഷ്യന്‍ കപ്പ് നേടിയെന്ന പെരുമയും നീലപ്പടയ്ക്ക് സ്വന്തം.

അതേസമയം, ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമായ ഓസീസിനു രണ്ടാംസ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. തുല്യശക്തികളുടെ ഏറ്റുമുട്ടലില്‍ ഗോളിമാര്‍ക്ക്‌ ഒരു നിമിഷംപോലും വിശ്രമിക്കാന്‍ സമയം കിട്ടിയില്ല. നിശ്ചിതസമയത്തും ഇരുകൂട്ടര്‍ക്കും ഗോളടിക്കാനായില്ല. കുറുകിയ പാസുകളിലൂടെ ജപ്പാനും നീളന്‍ പാസുകളിലൂടെ ഓസീസും ഇടതടവില്ലാതെ എതിര്‍ ഗോള്‍മുഖങ്ങളിലെത്തി മടങ്ങി.

90 മിനിറ്റും കടന്ന്‌ മല്‍സരം ഇതോടെ അധികസമയത്തേക്കു നീളുകയായിരുന്നു. നൂറ്റിയൊമ്പതാം മിനിറ്റിലായിരുന്നു പകരക്കാരനായെത്തിയ ലീ ജപ്പാനെ വിജയത്തിലെത്തിച്ച ഗോള്‍ഡന്‍ ഗോള്‍ നേടിയത്. റയോച്ചി മയേദയ്ക്കുപകരം തൊണ്ണൂറ്റിയെട്ടാം മിനിറ്റിലായിരുന്നു ലീ കളത്തിലെത്തിയത്‌.

ഇടതു കോര്‍ണറില്‍നിന്ന്‌ യുതോ നഗാതോമോ എത്തിച്ച ക്രോസ്‌ നിലത്തുകുത്തുന്നതും കാത്ത്‌ ഓസീസ്‌ പ്രതിരോധക്കാരും ഗോളി മാര്‍ക്‌ ഷ്വാര്‍ഡ്സറും നില്‍ക്കെയാണ്‌ വലത്തേക്കു ചരിഞ്ഞ്‌, വായുവില്‍നിന്നു തന്നെ പന്ത്‌ ഇടങ്കാലുകൊണ്ടു വലയുടെ ഇടതുമൂലയിലേക്കു പായിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :