ലോകത്തെ തന്നെ അഭിമാനാര്‍ഹമായ സമ്മാനമാണ് നൊബേല്‍ പുരസ്കാരം. ഈ പുരസ്കാരത്തിന്റെ തുക വെട്ടിക്കുറയ്ക്കാന്‍ പോകുകയാണ്. പ്രഖ്യാപിച്ച പുരസ്കാര തുകയില്‍ നിന്ന് 20 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം എന്ന് നൊബേല്‍ ഫൗണ്ടേഷന്‍ തിങ്കളാഴ്ച അറിയിച്ചു.
ഫൗണ്ടേഷന്റെ വരുമാനത്തില്‍ കുറവുവന്നതാണു തുക വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിച്ചതെന്നറിയുന്നു. ആല്‍ഫ്രഡ് നൊബേല്‍ നല്‍കിയ സ്വത്തില്‍ നിന്നുള്ള വരുമാനമാണു നൊബേല്‍ സമ്മാനമായി നല്‍കുന്നത്.
അതേസമയം ഫൗണ്ടേഷന്റെ മറ്റ് ചെലവുകളും ആഘോഷങ്ങളും കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. 1900-ത്തില്‍ ആണ് ഫൗണ്ടേഷന്‍ സ്ഥാപിക്കപ്പെട്ടത്.