ഐപി‌എല്‍ ഒത്തുകളി: ശ്രീലങ്കന്‍ താരത്തിന് 10 കോടി രൂപ നല്‍കി

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് വീണ്ടും വെളിപ്പെടുത്തല്‍. ഐ പി എല്ലില്‍ പങ്കെടുക്കുന്ന ഒരു ശ്രീലങ്കന്‍ താരത്തിന് 10 കോടി രൂപ കോഴ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. വാതുവയ്പ് ഇടനിലക്കാരന്‍ യോഗേന്ദ്ര ജലാന്‍ എന്ന മലാദ് പൊലീസിനോട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചില ഇന്ത്യന്‍ കളിക്കാരും വാതുവെയ്പ്പുമായി സഹകരിക്കുന്നുണ്ടെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മലാദിനെയും മറ്റൊരു ഇടനിലക്കാരനായ ദേവേന്ദ്ര കോത്താരിയേയും കഴിഞ്ഞ ദിവസമാണ് കൈംബ്രാഞ്ച് പിടികൂടിയത്. ഒരു മാസം 500 കോടി രൂപയുടെ വാതുവയ്‌പ്പ് നടക്കുന്നുണ്‌ടെന്ന്‌ ഇവര്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

നിരവധി മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപുകള്‍, ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയും പണവും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :