ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ 150 ലേറെ യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍പ്പെട്ട് 42 പേര്‍ മരിച്ചു. നൈജര്‍ നദിയിലാണ് അപകടമുണ്ടായത്. 100 പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
കയറാവുന്നതില്‍ അധികം യാത്രക്കാരുമായി പോയ ബോട്ട് കാറ്റിലും മഴയിലുംപെട്ടാണ് മുങ്ങിയത്. വ്യാപാരികള്‍ ആയിരുന്നു ബോട്ടില്‍ അധികവും.
സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതമൂലം അഫ്രിക്കയില്‍ ബോട്ടപകടങ്ങള്‍ പതിവാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് പോകുന്ന ബോട്ടുകള്‍ കൃത്യമായ അറ്റകുറ്റപ്പണി നടത്താറില്ല. ഇവയില്‍ യാത്രക്കാരെ തിരുകിക്കയറ്റുന്നതും പതിവാണ്.