നൈജീരിയയില്‍ തീവ്രവാദികള്‍ 29 വിദ്യാര്‍ത്ഥികളെ ചുട്ടുകൊന്നു

അബൂജ | WEBDUNIA| Last Modified ഞായര്‍, 7 ജൂലൈ 2013 (09:54 IST)
PRO
വടക്കന്‍ നൈജീരിയയിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ ഇസ്ലാമിക തീവ്രവാദികള്‍ 29 വിദ്യാര്‍ഥികളെയും ഒരു അധ്യാപകനെയും കൊലപ്പെടുത്തി. തീവ്രവാദികള്‍ പലരേയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.

സ്‌കൂളിലെത്തിയ തീവ്രവാദികള്‍ നിരന്തരം വെടിവെച്ചതിന് ശേഷം കെട്ടിടത്തിന് തീവെക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സ്‌കൂളിന് സമീപത്തെ കാട്ടിലൊളിച്ച ആയിരത്തിലേറെ വിദ്യാര്‍ഥികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ബോക്കോ ഹറാമും അനുകൂല തീവ്രവാദസംഘടനകളും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1600 പേരെയാണ് നൈജീരിയയില്‍ കൊലപ്പെടുത്തിയത്.

ഇസ്‌ലാമിക തീവ്രവാദസംഘമായ ബൊക്കോ ഹറാമിന്റെ ആക്രമണത്തെ തുടര്‍ന്ന് മെയ് പകുതിയോടെ യോബേ ഉള്‍പ്പെടെ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നൈജീരിയന്‍ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :