നൈജീരിയയില്‍ മുസ്ലിം പള്ളിക്ക് നേരെ തീവ്രവാദി ആക്രമണം; 56 പേര്‍ കൊല്ലപ്പെട്ടു

ഡുഗുരി: | WEBDUNIA|
PRO
PRO
നൈജീരിയയില്‍ മുസ്ലിം പള്ളിക്ക് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. വടക്ക്-കിഴക്കന്‍ നൈജീരിയയിലാണ് സംഭവം. പ്രാര്‍ഥനയ്ക്ക് എത്തിയവരാണ് കൊല്ലപ്പെട്ടത്. ബൊക്ക ഹാമ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അടുത്തിടെ ബൊക്ക ഹാമ തീവ്രവാദികള്‍ ക്രൈസ്തവ ദേവാലയം, സ്‌കൂള്‍, സൈനിക പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയും ആക്രമണം നടത്തിയിരുന്നു. 2010-ന് ശേഷം ബൊക്ക ഹാമ ആക്രമണത്തില്‍ 1,700 പേര്‍ മരിച്ചിട്ടുണ്‌ടെന്നാണ് കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :