കോണ്‍ഫെഡറേഷന്‍സ് കപ്പ്: നൈജീരിയയെ തകര്‍ത്ത് ഉറുഗ്വെ

സാല്‍വദോ| WEBDUNIA|
PRO
PRO
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ നൈജീരിയയെ തകര്‍ത്ത് ഉറുഗ്വെ സെമിഫൈനല്‍ സാദ്ധ്യത നിലനിറുത്തി. 2-1 നാണ് ഉറുഗ്വെ, നൈജീരിയെ തകര്‍ത്തത്. ഡീഗോ ലുഗാനോയും ഡീഗോ ഫോലാനുമാണ് ഉറുഗ്വെയു വേണ്ടി ഗോളടിച്ചത്. ഡീഗോ ഫോലാന്റെ ഗോളാണ് ഉറുഗ്വെയുടെ വിജയത്തിനു വഴിയിട്ടത്. ഡീഗോ ഫോലാന്റെ നൂറാം മത്സരമായിരുന്നു ഇന്നലത്തെത്.

നൈജീരിയയ്ക്കു വേണ്ടി ചെല്‍സി താരം ജോണ്‍ ഒബി മൈക്കേലിയാണ് വലകുലിക്കിയത്. ഉറുഗ്വെക്ക് സെമിഫൈനലിന് സാദ്ധ്യത നേടണമെങ്കില്‍ ഇന്നലെ വിജയം അനിവാര്യമായിരുന്നു. ഫോലാന്റെ മികവില്‍ അവരതു നേടുകയും ചെയ്തു.

ബോക്സിന്റെ അതിര്‍ത്തിവരയില്‍ നിന്ന് ഇടംകാലുകൊണ്ട് ഫോലാന്‍ തൊടുത്ത ഷോട്ട് നൈജീരിയന്‍ ഗോളി എന്വേമയെ അമ്പരപ്പിച്ചാണ് വലയില്‍ കയറിയത്. 34 കാരനായ ഫോലാന്‍ സ്വന്തം രാജ്യത്തിനുവേണ്ടി നേടുന്ന മുപ്പത്തിനാലാം ഗോളായിരുന്നു ഇത്. ഇതോടെ ഉറുഗ്വേയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന സുവാരസിന്റെ റെക്കാഡിനൊപ്പം ഫോലാനുമെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :