അബുജ|
Last Modified ചൊവ്വ, 13 മെയ് 2014 (12:14 IST)
നൈജീരിയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ കണ്ടെത്തുന്നതിന് യുഎസ് തെരച്ചില്‍ ശക്തമാക്കി. തെരച്ചിലിനായി വിമാനങ്ങള്‍ നൈജീരിയയിലേക്ക് അയക്കാനും ഉപഗ്രഹ ചിത്രങ്ങള്‍ നൈജീരിയയുമായി പങ്കുവയ്ക്കാനും യുഎസ് തീരുമാനിച്ചു.
തടവിലാക്കപ്പെട്ടവരില്‍ 130 ഓളം കുട്ടികളുടെ വീഡിയോ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ട സാഹചര്യത്തിലാണ് വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തുന്നത്.
നിലവില്‍ 30 അംഗ യുഎസ് അന്വേഷണ സംഘം നൈജീരിയില്‍ എത്തിയിട്ടുണ്ട്. വടക്കന്‍ ബോര്‍ണോ സ്‌റ്റേറ്റില്‍ നിന്ന് ഏപ്രില്‍ 14നാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ 200ല്‍ ഏറെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്.