ലണ്ടണ്‍|
VISHNU.NL|
Last Modified വെള്ളി, 9 മെയ് 2014 (14:08 IST)
മതത്തിന്റെ പേരില്‍ അക്രമം അഴിച്ചു വിടുന്ന തീവ്രവാദികളോട് ആദ്യം ഇസ്ലാമെന്തെന്ന് പഠിക്കാന്‍ ഉപദേശിച്ച് മലാല യൂസഫ്സായി രംഗത്ത്. നൈജീരിയയിലെ ബോക്കോ ഹറം തീവ്രവാദികള്‍ 200ലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി വിലപേശുന്നതില്‍ പ്രതികരിക്കുകയായിരുന്നു മലാല.
ഇവര്‍ ഇതുവരെ ഇസ്ലാം എന്താണെന്നു പഠിച്ചിട്ടില്ലന്നാണ് താന്‍ കരുതുന്നതെന്നു മലാല പറഞ്ഞു. അവര്‍ക്ക് ഖുറാന്‍ എന്താണെന്നു അറിയില്ലന്നും ഒരു അന്തര്‍ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മലാല പറഞ്ഞു.
തട്ടിയെടുത്ത പെണ്‍കുട്ടികളെ തങ്ങളുടെ സഹോദരിമാരാണെന്നു അവര്‍ ചിന്തിക്കണമെന്നും സഹോദരിമാരെ തടവിലാക്കി വിലപേശാന്‍ എങ്ങനെ കഴിയുന്നു എന്നും മലാല പറയുന്നു.
ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്യുന്ന ഇവര്‍ ഇസ്ലാമെന്നാല്‍ സമാധാനമാണെന്ന കാര്യം മറക്കുകയാണെന്നും മലാല അഭിമുഖത്തില്‍തുറന്നടിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിനേതുടര്‍ന്ന്
2012-ല്‍ പാക്-താലിബാന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് മലാല വാര്‍ത്തകളില്‍ നിറഞ്ഞതിനു കാരണം.
തുടര്‍ന്ന് ജീവിതത്തിലേക്ക് തിരികെ വന്ന മലാല്യ്ക്ക് സമാധാനത്തിനുള്ള നോബെല്‍ സമ്മാനത്തിനും അര്‍ഹയായി. വിദ്യാര്‍ഥിനികളെ കണ്‍്ടെത്തി മോചിപ്പിക്കുന്നതിനു വിവിധ രാജ്യങ്ങളും യുഎന്നും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.