ജമ്മു|
Last Modified ശനി, 10 മെയ് 2014 (13:46 IST)
ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു.
പൂഞ്ചിലെ കല്‍സിയ മേഖലയില്‍ അതിര്‍ത്തിയിലെ പട്രോളിംഗിനിടെയാണ് നാലു തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് സൈനികരുടെ ശ്രദ്ധയില്‍പെട്ടത്.
പാക് അതിര്‍ത്തിയില്‍ നിന്നും നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതിനായി ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിവെപ്പുണ്ടായതായും അധികൃതര്‍ പറഞ്ഞു.