ഇറാഖില്‍ തീവ്രവാദികള്‍ അഴിഞ്ഞാടുന്നു: 41പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്| jibin| Last Modified തിങ്കള്‍, 12 മെയ് 2014 (12:15 IST)
ഇറാഖില്‍ അല്‍ഖ്വയ്ദയും മറ്റു ആക്രമികളും നടത്തിയ വിവിധ ആക്രമങ്ങളില്‍ 41 പേര്‍ കൊല്ലപ്പെട്ടു. ആക്രമങ്ങളില്‍ 30 പേര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ തീവ്രവാദികള്‍ പരക്കെ ആക്രമങ്ങള്‍ അഴിച്ചു വിടുകയായിരുന്നു.

വടക്കന്‍ പ്രവിശ്യയില്‍ പട്ടാള ക്യാമ്പിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമത്തില്‍ 20 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. മൊസൂളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പട്ടാള ക്യാമ്പിലേക്ക് ഓടിച്ചു കയറ്റി നടത്തിയ സ്ഫോടനത്തില്‍ രണ്ട് പട്ടാളക്കാര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ തന്നെ നടന്ന ആക്രമത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു.

ഫലൂജ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അദാമിയ ജില്ലയില്‍ കാറില്‍ ഒട്ടിച്ചുവെച്ച ബോംബ് പൊട്ടി ഒരാള്‍ മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :