തങ്ങളുടെ കാര്യങ്ങളില്‍ അമേരിക്ക ഇടപെടേണ്ടെന്ന് ചൈന
ബീജിംഗ്|
WEBDUNIA|
Last Modified ശനി, 22 ഫെബ്രുവരി 2014 (12:14 IST)
PRO
തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടേണ്ടെന്ന് ചൈന. ദലൈലാമയുമായി അമേരിക്കന്‍ പ്രസിഡന് ദലൈലാമ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചൈന.
അമേരിക്ക ഇടപെട്ടയ്ജിനെക്കുറിച്ചുള്ള പ്രതിഷേധം ചൈനയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിദേശകാര്യ സഹമന്ത്രി അറിയിക്കുകയും ചെയ്തു.
ചൈനീസ്-യുഎസ് ബന്ധങ്ങള്‍ ഈ കൂടിക്കാഴ്ചയിലൂടെ അമേരിക്ക വഷളാക്കിയതായും ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചൈനയുടെ ആശങ്കകള്‍ അമേരിക്ക കണക്കിലെടുക്കണം.
ദലൈലാമയെപ്പോലെയുള്ള വിഭജനവാദികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പട്ടു. ഒബാമയും ദലൈലാമയും കൂടിക്കാഴ്ച നടത്തുന്നതിനെതിരെ ചൈന ശക്തമായി മുന്നോട്ടുവന്നെങ്കിലും വൈറ്റ് ഹൗസില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയത് ലോകശ്രദ്ധയാകർഷിച്ചിരുന്നു.