2035-ല്‍ ലോകത്ത് ദരിദ്രരാഷ്ട്രങ്ങളുണ്ടാവില്ലെന്ന് ബില്‍ ഗേറ്റ്സ്

ലണ്ടന്‍| WEBDUNIA|
PRO
PRO
2035 ആകുന്പോഴേക്കും ലോകത്ത് ദരിദ്രരാഷ്ട്രങ്ങളുണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ്. തീരെ വരുമാനം കുറഞ്ഞ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ലോകബാങ്ക് പെടുത്തിയിട്ടുള്ള 35 രാജ്യങ്ങളും മെച്ചപ്പെട്ട നിലയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും ചില രാഷ്ട്രങ്ങള്‍ പുരോഗതി കൈവരിക്കുന്നതില്‍ കാലതാമസമുണ്ടാവുമെങ്കിലും അവ സ്വയംപര്യാപ്തമായിരിക്കും.

ആളോഹരി വരുമാനത്തില്‍ ലോകത്തിലെ 70 ശതമാനം രാഷ്ട്രങ്ങളും പത്തു വര്‍ഷത്തിനുള്ളില്‍ ഇന്നത്തെ ചൈനയെയും 90 ശതമാനം രാഷ്ട്രങ്ങളും ഇന്നത്തെ ഇന്ത്യയെയും മറികടക്കും.

ദരിദ്ര രാഷ്ട്രങ്ങള്‍ അങ്ങനെ തന്നെ തുടരുമെന്ന് വാദം തെറ്റാണ്. താന്‍ ജനിക്കുന്പോള്‍ ലോകത്തെ മിക്ക രാഷ്ട്രങ്ങളും ദരിദ്രരാഷ്ട്രങ്ങളായിരുന്നു. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമൊക്കെ മെച്ചപ്പെട്ട നിലവാരം കൈവരിച്ച് ഈ രാജ്യങ്ങള്‍ പുരോഗതി നേടിയിട്ടുണ്ട്. അത് ഇനിയും തുടരുമെന്ന് ഗേറ്റ്സ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :