ചൈനയില്‍ 23 ഭീകരര്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്| WEBDUNIA|
PRO
ചൈനയിലെ പ്രശ്‌നബാധിത പ്രദേശമായ സിന്‍ജിയാങ് പ്രവിശ്യയില്‍ 23 ഭീകരര്‍ ചൈനീസ്, കിര്‍ഗിസ്താന്‍ സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പാക്കിസ്താന്‍ അതിര്‍ത്തിപ്രദേശത്താണ് ഏറ്റുമുട്ടലുകള്‍ നടന്നത്.

വടക്കുപടിഞ്ഞാറന്‍ സിന്‍ജിയാങ്ങില്‍ 11 ഭീകരരെ കിര്‍ഗ്‌സേന വെടിവെച്ച് കൊല്ലുകയായിരുന്നു. മറ്റൊരുസംഭവത്തില്‍ ആറുഭീകരര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു. ആറുപേര്‍ ബോംബ് സ്‌ഫോടനത്തിലും കൊല്ലപ്പെട്ടു.

സര്‍ക്കാറുമായി ഏറ്റുമുട്ടലിലുള്ള ഉയുര്‍ മുസ്‌ലിം ഭീകരവാദികളാണ് മരിച്ചവര്‍. ചൈനയും കിര്‍ഗിസ്താനും സംയുക്തമായാണ് അതിര്‍ത്തിയില്‍ ഭീകരര്‍ക്കെതിരെ പോരാടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :