ജര്‍മ്മന്‍ നഗരത്തില്‍ ലൈംഗികത്തൊഴിലാളികള്‍ക്കും നികുതി!

Night scene
ലണ്ടന്‍| WEBDUNIA|
PRO
ജര്‍മ്മനിയിലെ പ്രധാന നഗരമായ ബോണില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു. തെരുവുകളില്‍ സ്ഥാപിച്ചിരിക്കുന്ന വെന്‍ഡിംഗ് മെഷീനുകളിലൂടെ ഓരോ രാത്രിക്കും ടിക്കറ്റ് നല്‍കിയായിരിക്കും നികുതി പിരിവ് നടത്തുക!

തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ലൈംഗിക തൊഴിലാളികള്‍ക്ക് കൂടി നികുതി ഏര്‍പ്പെടുത്തി നികുതി സംവിധാനം കുറ്റമറ്റതാക്കുകയാണ് ല‌ക്‍ഷ്യമെന്ന് ബോണ്‍ സിറ്റി കൌണ്‍സില്‍ അധികൃതര്‍ പറയുന്നു. ക്ലബ്ബുകളിലും വേശ്യാലയങ്ങളിലും നേരത്തെ തന്നെ നികുതി ഏര്‍പ്പെടുത്തിയിരുന്നു.

എല്ലാ ദിവസവും രാത്രി 8:30 മുതല്‍ രാവിലെ 6:30 വരെയാണ് ടിക്കറ്റ് ആവശ്യമായി വരുന്നത്. ഒരു ടിക്കറ്റിന് 5.30 പൌണ്ടാണ് ഈടാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :